¡Sorpréndeme!

'മണവാളൻ കോലി തിരിച്ചുവരേണ്ടി വരും' രോഹിതിന്റെ മറുപടി | Oneindia Malayalam

2017-12-13 996 Dailymotion

Rohit Sharma Blasts 3rd Double Century

ക്രിക്കറ്റില്‍ ഇടവേളയെടുത്ത് കല്യാണം കഴിക്കാൻ വിരാട് കോലി പോയതോടെയാണ് രോഹിത് ശർമക്ക് ഇന്ത്യക്ക് ക്യാപ്റ്റൻറെ റോള്‍ കിട്ടിയത്. എന്നാല്‍ ധർമ്മശാലയില്‍ നടന്ന ശ്രീലങ്കക്കെതിരായ ആദ്യ ഏകദിനത്തില്‍ പേരുകേട്ട ഇന്ത്യൻ ബാറ്റിങ് നിര രോഹിതിൻറെ ക്യാപ്റ്റൻസിക്ക് കീഴില്‍ തകർന്നടിഞ്ഞു. ഇതോടെ രോഹിത് ശർമ നാലുപാട് നിന്നും പഴി കേട്ടു. കല്യാണം നിർത്തിവെച്ച് കോലിയോട് തിരിച്ചുവരാൻ ആവശ്യപ്പെടേണ്ടി വരുമെന്നും ഇതാണോ ഹിറ്റ്മാൻ രോഹിത് എന്നും വിമർശനമുയർന്നു. എന്നാല്‍ ഇന്ന് രോഹിത് അതിന് മറുപടി നല്‍കി. കരിയറിലെ ആദ്യ അര്‍ദ്ധ സെഞ്ച്വറി നേടിയ ശ്രേയസും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മൊഹാലി പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്‍ സ്‌റ്റേഡിയത്തില്‍ ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. കഴിഞ്ഞ മത്സരത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ മുന്‍നിര ബാറ്റ്‌സ്മാന്‍മാര്‍ കൂടുതല്‍ പക്വതയോടെയാണ് ഇന്ന് ബാറ്റ് വീശിയത്. ഓപ്പണിങ് വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് അര്‍ധ സെഞ്ച്വറി നേടിയ ശിഖര്‍ ധവാന്‍ മടങ്ങിയത്.